വിഎസ് അച്യുതാനന്ദന്‍ സിനിമയിലേക്ക്


തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ സിനിമയിലേക്ക്. യുവാക്കളുടെ കൂട്ടായ്മ ഒരുക്കുന്ന ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലാണ് 93 കാരനായ വിഎസ് വേഷമിടുന്നത്.
വി.എസ് അച്യുതാനന്ദന്‍ ആയി തന്നെയാണ് അദ്ദേഹം സിനിമയില്‍ വരുന്നത്. സി.കെ ജീവന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷൂട്ടിങ്ങിനായി ജൂലൈ 9ന് വി.എസ് കൂത്തുപറമ്പിലെത്തിും. കുപ്പിവെള്ള കമ്പനിയിലേക്കു വെള്ളം കടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തുന്ന വി.എസ് അച്യുതാനന്ദനെയാണ് വി.എസ് സിനിമയില്‍ അവതരിപ്പിക്കുക.


 


 



Sharing is Caring