സോളാര്‍ അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല


സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രഖ്യാപനം നടത്തിയത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.


സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലിസിനെ ഉപയോഗിച്ചുവെന്ന കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.




Sharing is Caring