പ്രായപൂർത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് സുപ്രിം കോടതി. ‘പതിനെട്ടു വയസ്സാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകൃത്യമാണ്. പെൺകുട്ടിക്ക് ഭർത്താവിനെതിരെ ഒരു വർഷത്തിനുള്ളിൽ പരാതി സമർപ്പിക്കാം’- സുപ്രിം കോടതി പറഞ്ഞു. ഭാര്യയാണെങ്കിൽ പതിനഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമം ബലാത്സംഗത്തിൽ പെടില്ലെന്ന പീനൽകോഡ് എക്‌സെപ്ഷൻ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പതിനഞ്ചു വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിന് നിലവില്‍ നിയമ തടസ്സമില്ലായിരുന്നു.

പതിനെട്ടു വയസ്സിൽ താഴെയുള്ളവരെ കുട്ടികളെന്നാണ് പോസ്‌കോയുടെ നിയമാവലിയിൽ പറയുന്നത്. അപ്പോൾ പതിനഞ്ചു വയസ്സെന്ന പരാമർശത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.













