സോണിയ ഗാന്ധി ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ വ്യാഴാഴ്ച പ്രവേശിപ്പിച്ച സോണിയയെ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്കായാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ആശുപത്രി കിടക്കയിലും സോണിയ ഗാന്ധി വ്യാഴാഴ്ച രാജ്യസഭാ എം.പിമാരുടെ യോഗം വിളിച്ചിരുന്നു. വീഡിയോ കോണ്‍ഫറണ്‍സിലൂടെയാണ് സോണിയ രാജ്യസഭാ എം.പിമാരുടെ യോഗം വിളിച്ചത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും കോവിഡ് വ്യാപനവും യോഗത്തില്‍ ചര്‍ച്ചയായി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *