ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹി ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുറിച്ച് മാസങ്ങളായി സോണിയയുടെ ആരോഗ്യം തൃപ്തികരമല്ലായിരുന്നു. വാരണാസിയില്‍ റോഡ് ഷോയ്ക്കിടെ സോണിയയ്ക്ക് വയ്യാതാകുകെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകെയും ചെയ്തിരുന്നു.
ശരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് ഫെബ്രുവരി-മാര്‍ച്ചിലെ അഞ്ചു സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിലും സോണിയ പങ്കെടുത്തിരുന്നില്ല. ആ സമയത്ത് സോണിയ വിദേശത്ത് ഹെല്‍ത്ത് ചെക്കപ്പിനായി പോയിരുന്നു.
FLASHNEWS