കോഴ വിവാദങ്ങള്‍ വിട്ടൊഴിയാതെ ബിജെപി. മെഡിക്കല്‍ കോളജ് കോഴയ്ക്കു പിന്നാലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങള്‍ തുടര്‍ കഥയാകുന്നു. മലപ്പുറത്ത് ബാങ്ക് ജോലി വാഗ്ദാനം ചെയ്തു ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടിയതിനു പിന്നാലെയാണ് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തു കോഴിക്കോട്ട് ബിജെപിയുടെ ഉത്തരമേഖലാ സെക്രട്ടറി എം.കെ. രാജന്‍ ലക്ഷങ്ങള്‍ വാങ്ങിയത്.
ബിജെപി പ്രവര്‍ത്തകന്‍ അശ്വന്തില്‍നിന്നാണ് എം.കെ. രാജന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയത്. അശ്വന്തിന്റെ പരാതിയെ തുടര്‍ന്നു കുറ്റ്യാടി പോലീസ് കേസ് എടുത്തു. രണ്ടു ഘട്ടമായി പണം വാങ്ങിയെന്നാണ് പരാതി. ജോലി ലഭിക്കത്തതിനെ തുടര്‍ന്നു രണ്ട് ലക്ഷം രൂപ മടക്കി നല്‍കാമെന്നു ബിജെപി നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്ത് പോലീസില്‍ പരാതി നല്‍കിയത്.
കള്ളനോട്ടില്‍ തുടങ്ങിയ വിവാദങ്ങള്‍ മെഡിക്കല്‍ കോളജ് കോഴയും വ്യാജ രസീതും ബാങ്ക് ജോലിയും പിന്നിട്ട് സൈന്യത്തില്‍ വരെ എത്തിനില്‍ക്കുന്നു.













