സൈന്യം നാല് ഭീകരരെ വധിച്ചു; നാലിടത്ത് വെടിനിര്‍ത്തല്‍ ലംഘനം


പാക് സഹായത്തോടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. നൗഗാം, രാംപൂര്‍ സെക്ടറുകളില്‍ പാക് അധീന കശ്മീരിലൂടെ മൂന്നിടത്താണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.


നൗഗാമില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍ പ്രദേശത്ത് മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. മറ്റിടങ്ങളില്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങുകയായിരുന്നു. പാക്ക് സൈനിക പോസ്റ്റുകളുടെ സഹായവും ഭീകരര്‍ക്ക് ലഭിച്ചു. പാക് സൈന്യം വെടിയുതിര്‍ത്ത് ഭീകരരെ സഹായിച്ചു.


ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നാലിടത്ത് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച്, രജൗരി, കുപ്‌വാര സെക്ടറുകളില്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രത്തിലും പാക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. ഭാരത സൈന്യം തിരിച്ചടിച്ചു.



Sharing is Caring