സൈനയെ പരാജയപ്പെടുത്തി സിന്ധു ഇന്ത്യ സൂപ്പര്‍ സീരീസ് സെമിയില്‍


ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സൈന നേഹ്വാളിനെ പരാജയപ്പെടുത്തി പി.വി സിന്ധു വനിത സിംഗിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ ജയം.ആദ്യസെറ്റ് അനായാസം സിന്ധു വിജയം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ മുറുകിയ പോരാട്ടമാണ് നടന്നത്. ഒരു ഘട്ടത്തില്‍ സൈന 18-15 എന്ന നിലയില്‍ ലീഡ് ചെയ്തിരുന്നു. സ്കോര്‍: 21-16, 22-20
സെമിയില്‍ കൊറിയയുടെ സുങ് ജി-ഹ്യുന്നാണ് സിന്ധുവിന്‍റെ എതിരാളി. അന്താരാഷ്ട്ര തലത്തില്‍ ഇത് രണ്ടാം തവണയാണ് സിന്ധുവും സൈനയും തമ്മില്‍ ഏറ്റുമുട്ടുന്നത്.




Sharing is Caring