സെവിയ്യയ്ക്ക് സമനില; അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം


കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന സെവിയ്യ ലാ ലിഗ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍ കയറാന്‍ ലഭിച്ച അവസരം തുലച്ചു.നിര്‍ണായക മത്സരത്തില്‍ അവര്‍ .ലീഗന്‍സുമായി സമനില പിടിച്ചു (1-1).അതേസമയം അത്്‌ലറ്റിക്കോ മാഡ്രിഡ്് ഏകപക്ഷീയമായ ഒരുഗോളിന് ഗ്രാനഡയെ കീഴടക്കി.ആന്റണി ഗ്രീസ്മാനാണ് വിജയഗോള്‍ നേടിയത്.


ലീഗന്‍സിനെതിരേ വിജയം നേടിയിരുന്നെങ്കില്‍ സെവിയ്യ പോയിന്റുനിലയില്‍ റിയല്‍ മാഡ്രിഡിനൊപ്പം രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നേനെ.നിലവില്‍ സെവിയ്യ മൂന്നാം സ്ഥാനത്താണ്. ബാഴ്‌സലോണയാണ് മുന്നില്‍.


ഒത്തിണക്കത്തോടെ കളിച്ച ലീഗന്‍സ് രണ്ടാം മിനിറ്റില്‍ സെവിയ്യയെ ഞെട്ടിച്ച് ഗോള്‍ നേടി.ഗബ്രിയേല്‍ പീര്‍സാണ് ഗോള്‍ നേടിയത്.ലീഡുയര്‍ത്താന്‍ ലീഗന്‍സിന് അവസരങ്ങള്‍ ലഭിച്ചെങ്കെിലും ഗോള്‍ പിറന്നില്ല.ഇടവേളയ്ക്ക് മുന്‍പ് സെവിയ്യഗോള്‍ മടക്കി.സെറ്റഫാന്‍ ജോവെറ്റിക്കാണ് സ്‌കോര്‍ ചെയ്തത്.

രണ്ടാം പകുതിയില്‍ സെവിയ്യ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല.അതേസമയം പൊരുതിക്കളിച്ച ലീഗന്‍സ് ഒട്ടെറെ തവണ ഗോളിനടുെത്തത്തി.പക്ഷെ മുന്നേനിരക്കാരുടെ ഷോട്ടുകള്‍ നേരിയ വ്യത്യാസത്തിന് പുറത്തേയ്ക്ക് പറന്നു.

ടീമിന്റെ പ്രകടനം മോശമായെന്ന്് സെവിയ്യയുടെ കോച്ച് ജോര്‍ഗെ മത്സരശേഷം പറഞ്ഞു.
ഗ്രാനഡക്കെതിരെ തുടക്കത്തില്‍ നിറംമങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് ശക്തമായ തിരിച്ചുവരവിലൂടെയാണ് ജയം നേടിയത്.84-ാംമിനിറ്റില്‍ ഗ്രീസ്മാന്‍ വിധിനിര്‍ണായക ഗോള്‍ കുറിച്ചു.ഈ സീസണില്‍ ഗ്രീസ്മാന്റെ പതിമൂന്നാം ഗോളാണിത്.

മത്സരം കടുപ്പമേറിയതായിരുന്നു.ആദ്യ പകുതി സങ്കീര്‍ണ്ണമായിരുന്നു.രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓഫ് സൈഡായെന്ന് മത്സരശേഷം അത്‌ലറ്റികോ മാഡ്രിഡിന്റെ കോച്ച് ഡീഗോ സീമിയോണ്‍ പറഞ്ഞു.



Sharing is Caring