സെലക്ടീവാകാന്‍ താത്പര്യമില്ല; അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരും: ഇന്ദ്രന്‍സ്


സിനിമയില്‍ അഭിനയിക്കാനാണ് താത്പര്യമെന്നും എന്നാല്‍ സെലക്ടീവാകാന്‍ താത്പര്യമില്ല അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് നടന്‍ ഇന്ദ്രന്‍സ് വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം. സെലക്ടീവാകാന്‍ ഞാനില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ വീട്ടിലിരിക്കുകയേ ഉള്ളൂ.


നിരവധി പേര്‍ സിനിമയില്‍ വന്നു അവരില്‍ പലരും വീട്ടിലിരിക്കുന്നു. സെലക്ടീവായതാകാം കാരണം എന്നെ അഭിനയിക്കാന്‍ വിളിക്കുന്നവരോട് എന്താണ് വേഷമെന്ന് പോലും ഞാന്‍ ചോദിക്കാറില്ല. കൂടുതല്‍ ദിവസം നില്‍ക്കേണ്ടി വരും എന്ന് പറയുന്നവരോട് എന്താണ് കഥാപാത്രമെന്ന് ചോദിക്കാറുണ്ട്. ഇന്ദ്രന്‍സ് പറഞ്ഞു.


തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. തമിഴില്‍ അഭിനയിക്കാന്‍ പോകണമെങ്കില്‍ മലയാളത്തിലെ ഏതെങ്കിലും ഒരു സിനിമ ഒഴിവാക്കിയേ പറ്റൂ. അതെനിക്ക് സഹിക്കാനാവുന്നതല്ല. എനിക്ക് അറിയാവുന്ന ഭാഷ മലയാളമാണ്. അത് എളുപ്പവുമാണ്. തമിഴാകുമ്പോള്‍ കൂടുതല്‍ ബലം പിടിക്കണം. ഭാഷ വഴങ്ങില്ല. അഭിനയിക്കുന്നതില്‍ ശ്രദ്ധിക്കണം. പക്ഷേ ശങ്കര്‍ സാറിനെപ്പോലെയുള്ള സംവിധായകര്‍ക്കൊപ്പമാണെങ്കില്‍ ഒന്നും നോക്കേണ്ട കാര്യമില്ല. ഇന്ദ്രന്‍സ് പറഞ്ഞു.



Sharing is Caring