സെബാസ്റ്റ്യന്‍ പിനേര ചിലിയുടെ പ്രസിഡന്റായി അധികാരമേറ്റു

സാന്റിയാഗോ: തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യന്‍ പിനേര അധികാരമേറ്റു. തുറമുഖ നഗരമായ വല്‍പറൈസോയില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മിഷേല്‍ ബാച്ലെ നിന്ന് പിനേര അധികാരമേറ്റെടുത്തു.ഇത് രണ്ടാം തവണയാണ് പിനേര ചിലിയുടെ പ്രസിഡന്റാകുന്നത്. 2010-14 കാലഘട്ടത്തിലും വലതുപക്ഷ നേതാവായ പിനേരയായിരുന്നു പ്രസിഡന്റ്.

കഴിഞ്ഞ നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 54.58 ശതമാനം വോട്ടുകള്‍ നേടിയാണ് പിനേര ജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ഇടതുപക്ഷത്തെ അലസാന്ദ്രോ ഗില്ലിയേറിന് 45.42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *