സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം ബിജെപിയെ വെട്ടിലാക്കുന്നു; 22ന് സമരം നിര്‍ത്താന്‍ ആലോചന

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന നിരാഹാര സമരം പാര്‍ട്ടിയെ വെട്ടിലാക്കുന്നു. സര്‍ക്കാര്‍ ഒട്ടും അയവുള്ള സമീപനം സ്വീകരിക്കാത്തതാണ് ബിജെപിയെ ബുദ്ധിമുട്ടിക്കുന്നത്. ഭാരമായി മാറിയ ഉപവാസ സമരം 22 ന് നിര്‍ത്തി തലയൂരാനാണ് ഇപ്പോള്‍ ബിജെപി ആലോചിക്കുന്നത്. എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, സികെ പത്മനാഭന്‍ എന്നിവരാണ് നേരത്തെ സമരപ്പന്തലില്‍ നിരാഹാരമിരുന്ന് മടങ്ങിയത്. ഇത് കഴിഞ്ഞതിനുശേഷം ബിജെപിയുടെ ഒന്നാംനിര നേതാക്കന്മര്‍ നിരാഹാരമിരിക്കാന്‍ തയാറായില്ല. ഇതോടെയാണ് മറ്റ് നേതാക്കള്‍ സമര മുഖത്തേക്ക് കടന്നുവന്നത്.ഗ്രൂപ്പ് കളികളാണ് ബിജെപിയുടെ സമരം പരാജയപ്പെടാന്‍ മറ്റൊരു കാരണം. ശ്രീധരന്‍ പിള്ള പെട്ടന്ന് നിരാഹാരസമരം പ്രഖ്യാപിച്ചത്. ഇതോടെ വെട്ടിലായ പിള്ള പക്ഷത്തിന് ഇപ്പോള്‍ ഏവരുടെയും പഴിയാണ് കേള്‍ക്കേണ്ടിവരുന്നത്.എന്‍ ശിവരാജനും പിഎം വേലായുധനും പിന്നീട് നിരാഹാരമിരുന്നു. ഇവര്‍ക്കുംശേഷം ഇപ്പോള്‍ വിടി രമയാണ് ഇപ്പോള്‍ സമരപ്പന്തലില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *