അസ്താനയ്ക്ക് തിരിച്ചടി; എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി


ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പത്ത് ആഴ്ച്ചയ്കകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാനും സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. തനിക്കെതിരായ കേസ് ചോദ്യം ചെയ്ത് അസ്താനയും സി.ബി.ഐ ഡല്‍ഹി ഡിവൈ.എസ്.പി ദേവേന്ദര്‍ കുമാറും നല്‍കിയ ഹരജികളാണ് തള്ളിയത്. മാംസക്കയറ്റുമതി വ്യവസായി മുഈന്‍ ഖുറേഷി പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുപ്രതി ഹൈദരാബാദ് സ്വദേശിയായ വ്യവസായി സന സതീഷില്‍ നിന്നു കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്കെതിരായ കേസ്. എന്നാല്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്.




Sharing is Caring