സൂര്യനെ തൊടാന്‍ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ പുറപ്പെട്ടു


നാസയുടെ സൂര്യ ഗവേഷണ ഉപഗ്രഹമായ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ വിക്ഷേപണം നടത്തി. ശനിയാഴ്ച നടത്തേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവച്ചിരുന്നു. കേപ് കനാവറല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം.


സൂര്യനെ ഏറ്റവും അടുത്തറിയാനെന്ന ലക്ഷ്യത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം. 1.5 ബില്യണ്‍ ഡോളര്‍ ചെലവിലാണ് പാര്‍ക്കര്‍ കുതിക്കുന്നത്. സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലേക്ക് എത്തുന്ന ആദ്യ ഉപഗ്രമെന്ന ബഹുമതിയും ഇതിനുണ്ട്.


നേരത്തെ നിശ്ചയിച്ചതിലും 24 മണിക്കൂര്‍ വൈകിയാണ് ഉപഗ്രഹ വിക്ഷേപണം നടത്തിയത്. ഹീലിയം മര്‍ദം കൂടിയെന്ന അറിയിപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നീട്ടിവച്ചത്.



Sharing is Caring