സൂപ്പര്‍ കപ്പില്‍ ചെന്നൈയിന്‍ എഫ്‌സിയെ മലര്‍ത്തിയടിച്ച്‌ ഐസ്‌വാള്‍


ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌വാളിന് തകര്‍പ്പന്‍ ജയം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ഐഎസ്‌എല്‍ ചാമ്ബ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയെ 5-7 എന്ന സ്‌കോറിനാണ് ഐസ്‌വാള്‍ മലര്‍ത്തിയടിച്ചത്.വിജയത്തോടെ ഐ ലീഗില്‍ അഞ്ചാം സ്ഥാനക്കാരായ ഐസ്വാള്‍ എഫ്‌സി സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. തോല്‍വിയോടെ ഇത്തവണത്തെ ചെന്നൈയിന്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി.


നിശ്ചിത സമയത്ത് ഇരുടീമുകളും ഒരുഗോള്‍ വീതം നേടി തുല്യത പാലിച്ചു. എക്സ്ട്രാ ടൈമില്‍ 2-2 എന്ന സ്‌കോറിന് പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.ഷൂട്ടൗട്ടില്‍ ഒന്നു പോലും പാഴാക്കാതെ അഞ്ചും പോസ്റ്റിലെത്തിച്ചാണ് ഐസ്വാള്‍ വിജയം പിടിച്ചെടുത്തത്. മലയാളി താരം മുഹമ്മദ് റാഫി എടുത്ത രണ്ടാമത്തെ പെനാല്‍റ്റി കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയതാണ് ചെന്നൈയിന്‍ എഫ്‌സിക്ക് തിരിച്ചടിയായത്.




Sharing is Caring