ബീഹാറിലെ വര്‍ഗീയ സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍


പാറ്റ്ന: ബീഹാറിലെ ഭഗല്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷവുമായ ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രി അശ്വനി ചൗബേയുടെ മകന്‍ അരിജിത് അറസ്റ്റിലായി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു അരിജിത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യജമാണെന്നും ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അരിജിത് പ്രതികരിച്ചു. മാര്‍ച്ച്‌ 17ന് ഭഗല്‍പൂരില്‍ അരിജിത് നേതൃത്വം നല്‍കിയ റാലിയ്ക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. റാലി നടത്തുന്നതിന് അനുമതിയുണ്ടായിരുന്നെന്നാണ് കേന്ദ്രമന്ത്രി അശ്വനി ചൗബേയുടെ പക്ഷം. എന്നാല്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.




Sharing is Caring