സുശാന്ത് സിംഗിന്റെ മരണം: മയക്കുമരുന്ന് കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന ഇടപാടില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബാന്ദ്ര സ്വദേശി അബ്ദുള്‍ ബാസിത്, അന്തേരി സ്വദേശി സിയാദ് വിലത്ര എന്നിവരാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയുടെ പിടിയിലായത്.

നടി റിയ ചിക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന് ലഹരി മരുന്ന് കൈമാറിയ സംഭവത്തിലാണ് അറസ്റ്റ്്. സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ വഴിയാണ് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നത്. ഷോവികിന്റെയും മിറാന്‍ഡയുടെയും ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി. ആര്‍ക്കു വേണ്ടിയാണ് ഇവര്‍ ലഹരിമരുന്ന് ഇടപാട് നടത്തിയിരുന്നതെന്ന് കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് നര്‍ക്കോട്ടിക്‌സ് ബ്യുറോ വ്യക്തമാക്കി.

നേരത്തെ ബോളിവുഡ് പാര്‍ട്ടികളില്‍ ലഹരിവസ്തുക്കള്‍ എത്തിച്ചിരുന്ന രണ്ടു പേരെ നര്‍കോട്ടിക്‌സ് ബ്യുറോ പിടികൂടിയിരുന്നു. റിയ ചക്രബര്‍ത്തിയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരുമായി ബന്ധമുള്ള പ്രദേശിക ലഹരിമരുന്ന ഇടപാടുകള്‍ ഉണ്ടോമെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം. പുറത്തുവന്ന ചില വാട്‌സ്‌ആപ് സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ റിയയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *