സുരേന്ദ്രന് മകരവിളക്ക് ദര്‍ശനം ടിവിലൂയുടെ മാത്രം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ശബരിമലയിലെത്തി മകര വിളക്ക് ദര്‍ശിക്കാനാകില്ല. മകര വിളക്ക് ദര്‍ശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല.

ഇതോടെയാണ് ശബരിമലയില്‍ പോകാന്‍ സുരേന്ദ്രന് കഴിയാതെ വരുന്നത്.ഇന്ന് പരിഗണിക്കേണ്ട കേസുകളുടെ ലിസ്റ്റില്‍ സുരേന്ദ്രന്റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്ബയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *