സുരക്ഷിതമായി ശബരിമല ദര്‍ശനംനടത്തം ; നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


കൊച്ചി : ശബരിമലയില്‍ സുരക്ഷിതമായി ദര്‍ശനം നടത്തുമായി ബന്ധപ്പെട്ട് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത് .ശബരിമല ദര്‍ശനത്തിന് നേരത്തെ പോകാന്‍ ശ്രമിച്ചതിന് ആക്രമണം നേരിടുകയും പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും ചെയ്തതായി യുവതികള്‍ ആരോപിച്ചു .രണ്ട് ദിവസം ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് കോടതിയെ സര്‍ക്കാര്‍ അറിയിച്ചത് .




Sharing is Caring