സുപ്രഭാതം മൂന്നാം വാര്‍ഷികം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സുപ്രഭാതം മൂന്നാം വാര്‍ഷികാഘോഷം നാളെ രാവിലെ 11ന് ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.

സുപ്രഭാതത്തിന്റെ ശില്‍പിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ സ്മരണിക പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. ഖത്തറിലെ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജരും ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ കോപ്പി ഏറ്റുവാങ്ങും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അവാര്‍ഡ് ദാനം നിര്‍വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ സ്മരണിക പരിചയപ്പെടുത്തും.

എം.കെ. രാഘവന്‍ എം.പി, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. എം.കെ.മുനീര്‍ എം.എല്‍.എ, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കെ.ഉമര്‍ഫൈസി മുക്കം, സത്താര്‍ പന്തലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ,് മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *