സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ

സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി നഗരസഭയിലെ ചെയർ പേഴ്സൺ ആകും. ഇന്ന് ചേർന്ന സിപിഐഎം ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ നഗരസഭയുടെ ആറാമത്തെ ചെയർ പേഴ്സൺ ആയാണ് സുധ കിഴക്കെപാട്ട് ചുമതയേൽക്കുക. ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും ഗേൾസ് ഹൈസ്കൂൾ ഭാഗം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുധ കിഴക്കെപ്പാട്ട്.

നഗരസഭയിലെ പന്തലായനി പതിനാലാം വാർഡിൽ നിന്നാണ് സുധ കിഴക്കേപ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടത്. 2010 ൽ നഗരസഭാ കൗൺസിലറായി മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ സുധ കിഴക്കേപ്പാട്ടിന് കഴിഞ്ഞിരുന്നു. ഈ പ്രാവശ്യം മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *