സുധാകരന്‍റെ നിരാഹാര സമരത്തിന് രാഹുലിന്‍റെ പിന്തുണ


ന്യൂ​ഡ​ല്‍​ഹി: ശു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം കെ. ​സു​ധാ​ക​ര​ന്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ ഗാ​ന്ധി​യ​ന്‍ മാ​തൃ​ക​യി​ല്‍ സ​മ​രം ന​ട​ത്ത​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.


സു​ധാ​ക​ര​ന്‍ ന​ട​ത്തു​ന്ന സ​മ​രം ഇ​ന്ന് എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ശു​ഹൈ​ബ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.




Sharing is Caring