സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം .

സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പുതിയ ജില്ലാ സെക്രട്ടറിയേയും , ജില്ലാ കമ്മറ്റിയേയും , സംസ്ഥാന സമ്മേളന പ്രതിനിധികളേയും ഇന്ന് തെരഞ്ഞെടുക്കും.

സി പിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിന് രൂക്ഷ വിമർശനം. പൊലീസ് പിടിച്ചുപറിക്കാരായി മാറി. ആഭ്യന്തരവകുപ്പ് നോക്കുകുത്തിയെന്നും വിമർശനം. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *