കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസില്‍ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനടക്കം എട്ടു പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിദേശമദ്യ കമ്പനികളില്‍ നിന്ന് ലഭിച്ച ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേട് വരുത്തിയെന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്.
കണ്‍സ്യൂമര്‍ഫെഡിന് ലഭിച്ച ഇന്‍സെന്റീവ് തുക കണക്കില്‍പെടുത്താതെ ചെലവഴിച്ചതുവഴി സര്‍ക്കാരിന് 28 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. മുന്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എംഡി റിജി ജി. നായര്‍ എന്നിവരും കേസില്‍ പ്രതികളാണ്.














