സി.എച്ച്‌ കുഞ്ഞമ്ബു മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും


കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായസി.എച്ച്‌ കുഞ്ഞമ്ബു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്ബുവിലെ പേരു മാത്രമാണ് പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ചത്.


2006 തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിലെചെര്‍ക്കളം അബ്ദുല്ലയെ തോല്‍പിച്ച്‌ കുഞ്ഞമ്ബു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്ബു, കെ.റ്റി.ഡി.സി മെമ്ബറുമാണ്.
മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച്‌ കുഞ്ഞമ്ബു മാധ്യമങ്ങളോട് പറഞ്ഞു




Sharing is Caring