ഒടിടി റിലീസിന് ശേഷം മികച്ച പ്രതികരണമാണ് ദൃശ്യം 2വിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗവും അത്രയേറെ മികവോടെയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമക്കകത്തും പുറത്തു നിന്നും മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. ദൃശ്യം 2 തിയറ്ററില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു എന്നതാണ് എല്ലാവരുടെയും അഭിപ്രായം. ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. സിനിമയില്‍ അല്ലായിരുന്നുവെങ്കില്‍ ജീത്തു ജോസഫ് എന്തൊക്കെ കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കുകയെന്നാണ് ട്രോള്‍ രൂപത്തില്‍ മിഥുന് ഫേസ്ബുക്കില്‍ കുറിച്ചത്.
മിഥുന്റെ കുറിപ്പ്
സിനിമാക്കാരന് ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ.. (സുരാജേട്ടന് jpg ) ജീത്തു ജോസഫ്.. ഇഷ്ടം’, എന്നായിരുന്നു മിഥുന്റെ ട്രോള്‍.