ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ആവേശം നിറഞ്ഞ മത്സരത്തിന്റെ 46മത് മിനിറ്റിലായിരുന്നു ചെല്‍സിയുടെ വല കുലുങ്ങിയത്. ബെര്‍നാര്‍ഡോ സില്‍വയുടെ തകര്‍പ്പന്‍ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്.മികച്ച ഫോമില്‍ കളിക്കുന്ന സിറ്റിക്കെതിരെ ചെല്‍സിക്ക് പലപ്പോഴും പിടിച്ചു നില്ക്കാന് പോലുമായില്ല. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം അര്‍ഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.ജയത്തോടെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് സിറ്റി ഒരുപടി കൂടി അടുത്തു. ഒമ്ബത് മത്സരങ്ങള്‍ ശേഷിക്കെ നാല് വിജയം കൂടി നേടിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി ജേതാക്കളാകും.
29 മത്സരങ്ങളില്‍ നിന്ന് 78പോയിന്റുമായി സിറ്റി ലീഗിന്റെ തലപ്പത്ത് തുടരുകയാണ്. 29 മത്സരങ്ങളില്‍നിന്ന് 60 പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്തുണ്ട്. 53 പോയിന്റുമായി അഞ്ചാം
സ്ഥാനത്താണ് ചെല്‍സി.














