കറാച്ചി: മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്താനില്‍ ആദ്യത്തെ ദലിത് ഹിന്ദു സെനറ്ററായി പാകിസ്താന് പീപ്ള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) കൃഷ്ണ കുമാരി കേല്ഹി തെരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയില്‍നിന്നുള്ള ന്യൂനപക്ഷ സീറ്റിലാണ് കോല്ഹി വിജയിച്ചത്.
നേരത്തേ രാജ്യത്തെ ആദ്യ ഹിന്ദു വനിത സെനറ്ററായി പി.പി.പിയുടെതന്നെ രത്ന ഭഗളവാന്ദാസ് ചൗള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശപ്പോരാട്ടങ്ങളിലെ നാഴികക്കല്ലായാണ് കേല്ഹിയുടെ ജയം. തെന്റ സഹോദരനൊപ്പം പൊതുപ്രവര്‍ത്തനം തുടങ്ങിയ അവര്‍ താറിലെയും പരിസര പ്രേദശങ്ങളിലെയും അരികുവത്കരിക്കപ്പെട്ട ആളുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി പോരാടിയാണ് സജീവ രാഷ്ട്രീയത്തില്‍ വിലാസമുറപ്പിച്ചത്.

സിന്ധിലെ നാഗര്പാര്ക്കര് ജില്ലയിലെ താര് ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ 1979ലാണ് കോല്‍ഹിയുടെ ജനനം. 16ാം വയസ്സില്‍ വിവാഹം. 2013ല്‍ സിന്ധ് സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. 1858ല്‍ കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാരോട് പോരാടി മരണം വരിച്ച സാതന്ത്ര്യ സമര സേനാനി രൂപ്ലോ കോല്‍ഹിയുടെ പിന്മുറക്കാരിയാണ്.













