ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ചൈന: പത്ത് ദശലക്ഷം ജനങ്ങളെ ഈ വര്‍ഷം കരകയറ്റുമെന്ന്


ബെയ്ജിംഗ് : ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യത്തില്‍ നിന്ന് പത്ത് ദശലക്ഷം ആളുകളെ കരകയറ്റുമെന്ന് ചൈന. കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പ്രദേശങ്ങളില്‍ നിന്നും 2.8 മില്ല്യണ്‍ ജനങ്ങലെളെ മാറ്റിപാര്‍പ്പിക്കുമെന്നും ചൈനീസ് പ്രീമിയര്‍ ലീ കെഖിയാങ് വ്യക്തമാക്കി.


പ്രാദേശിക വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയുടെ വികസനം വഴി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് നിയമസഭയില്‍ 3-ാമത് ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ (എന്‍പിസി) സര്‍ക്കാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു ലീ കെഖിയാങ്.ഗുരുതരമായഅതിരൂക്ഷമായ ദാരിദ്ര്യം ബാധിച്ച മേഖലകളെ പിന്തുണയ്ക്കാന്‍ ചൈന കൂടുതല്‍ ശ്രമിക്കും. കേന്ദ്ര ബഡ്ജറ്റ് പുതുതായി വിപുലീകരിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ഫണ്ടുകളും അനുബന്ധ സേവനങ്ങളും ഈ മേഖലകളിലേക്ക് എത്തിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വൃദ്ധജനത, വൈകല്യമുള്ളവര്‍, ഗുരുതരമായ അസുഖങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ അഴിമതിയിയും കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിന് പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.തിങ്കളാഴ്ച ആരംഭിച്ച ചൈനയുടെ വാര്‍ഷിക നിയമസഭ സമ്മേളനം മാര്‍ച്ച്‌ 20 വരെ നീളും. ചൈനയുടെ ദേശീയ നിയമസഭയാണ് എന്‍ പി സി. 2017 ല്‍ 2,924 അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്ററി സംഘടനയാണ് ഇത്.

അഞ്ച് വര്‍ഷത്തേക്കാണ് എന്‍.പി.സി തിരഞ്ഞെടുക്കപ്പെടുന്നത്. 10 മുതല്‍ 14 ദിവസം വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനമാണ് ഈ വര്‍ഷവും നടത്തുന്നത്. തലസ്ഥാനമായ ബെയ്ജിംഗിലെ ദ് ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലാണ് സമ്മേളനം നടക്കുന്നത്.



Sharing is Caring