കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇയാളെ ഉടന്‍ പിടികൂടുമെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വിജേഷ് കുമാര്‍ ആണ് ഫോണ്‍ ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ 24 മണിക്കൂറിനകം വധിക്കുമെന്നായിരുന്നു ഭീഷണി. ജയരാജന് ഉടന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചു. തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചെയ്തത് വിജേഷ്കുമാര് ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ തേടി അന്വേഷണ സംഘം ഞായറാഴ്ചയെത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
ഭീഷണി സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയില്‍ ആശുപത്രിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉടന്‍ തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് അപ്പോളോ ആശുപത്രിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരു













