സോച്ചി : സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് തുര്‍ക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദമീര്‍ പുടിനുമായി സോച്ചിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തുര്‍ക്കിയുടെ പിന്മാറ്റം. 150 മണിക്കൂറിനുള്ളില്‍ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് എര്ദോഗന് വ്യക്തമാക്കി.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ സോച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വടക്ക് കിഴക്കന്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായത്. കുര്‍ദ്ദിഷ് പോരാളികള്‍ക്ക് എതിരെ അഞ്ച് ദിവസമായി തുര്‍ക്കി സൈന്യം നടത്തി വരുന്ന ആക്രമണം നിര്‍ത്തിയതിന് പിന്നാലെയാണ് കൂടികാഴ്ച്ച നടത്തിയത്.
സോച്ചിയിലെ ചര്‍ച്ച പ്രകാരം തുര്‍ക്കിയും റഷ്യയും ഒന്നിച്ച് മേഘലയില്‍ പെട്രോളിങും നടത്തും. പ്രാദേശിക സമയം 10 മണിയോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രായോഗികമാകും എന്നാല്‍ കുര്‍ദ്ദിഷ് പോരാളികള്‍ മേഘലയില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുമെന്നാണ് തുര്‍ക്കി സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പ്.

കുര്‍ദുകളെ സഹായിക്കാന്‍ എത്തിയ സിറിയന്‍ സൈന്യത്തിനൊപ്പം റഷ്യന്‍ പട്ടാളവും ചേര്‍ന്നതോടെ മേഖലയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി മാറിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കയ്ക്ക് പുറമെ ബ്രിട്ടണ്, സ്പെയിന്, സ്വീഡന് എന്നീ രാജ്യങ്ങളും തുര്‍ക്കിയിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനോട് അമേരിക്കയുടെ ഉപരോധത്തെ ഭയമില്ലെന്നാണ് എര്ദോഗന് പ്രതികരിച്ചത്. എന്നാല്‍, റഷ്യ നടത്തിയ മാരത്തണ്‍ ചര്‍ച്ച തുര്‍ക്കി സേനാ പിന്മാറ്റത്തിന് തയാറാവുകയായിരുന്നു.













