തിരുവനന്തപുരം: കിഴക്ക് മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. കണയന്നൂര്‍, കൊച്ചി താലൂക്കുകളിലായി അഞ്ച് ഇടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നത്. 270 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പു നല്കി.
കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. എറണാകുളത്ത് സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍ വെള്ളത്തിലായി. ഇതോടെ ട്രെയിന്‍ സര്‍വിസുകള്‍ നിലച്ചു. നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.അഞ്ച് മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് ദിവസമായ ഇന്ന് പെയ്ത കനത്ത മഴ മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള ഇടങ്ങളില്വോട്ടെടുപ്പ് നടപടികളെ ബാധിച്ചിരിക്കുകയാണ്. എറണാകുളത്ത് പോളിങ് ബൂത്തുകളില്‍ വെള്ളം കയറി.പലയിടത്തും മോശം പോളിങ്ങാണ് രാവിലെ രേഖപ്പെടുത്തിയത്.














