സിബിഐയെ മോദി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആയുധമാക്കിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ക്കെതിരായ അഴിമതിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐയെ മോദി രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ്. കോഴവാങ്ങിയതിന് പിടിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥനെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് അ​ഴി​മ​തി​ക്കേ​സി​ല്‍ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രേ സിബിഐ കേ​സെ​ടു​ത്തത്. അ​സ്താ​ന അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​പ്പ​ണക്കേസി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ വ്യ​വ​സാ​യി മോ​യി​ന്‍ ഖു​റേ​ഷി​യി​ല്‍ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​സ്താ​ന​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *