സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കണ്ടെന്ന് പി. ജയരാജന്‍


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ വധക്കേസില്‍ സിബിഐ അന്വേഷിക്കട്ടെയെന്ന് പി ജയരാജന്‍. കേസില്‍ പൊലീസ് നടത്തിയ അന്വേഷണം ശരിയായ രീതിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വിധി വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.സിബിഐ കാണിച്ച്‌ സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, ചുവപ്പ് ഭീകരത എന്ന ആര്‍എസ്‌എസ് മുദ്രാവാക്യം കോണ്‍ഗ്രസ്സും ഏറ്റെടുത്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.




Sharing is Caring