സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്


സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ശീകൃഷണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.
ബിജെപിയുമായി അടുക്കുന്ന എസ്എന്‍ഡിപിയുടെ നിലപാടിനെ തുറന്നു കാണിക്കാനുള്ള കൂടുതല്‍ പ്രചരണ പരിപാടികളെ കുറിച്ചും ആലോചനകള്‍ നടക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളും ഇന്നത്തെ യോഗത്തില്‍ നടക്കുമെന്നാണ് സൂചന.




Sharing is Caring