സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണം: വി.എസ്. അച്യുതാനന്ദന്‍

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായുള്ള യോഗത്തിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, വിഎസിന്റെ ഘടകം തീരുമാനിക്കുന്നതില്‍ കേന്ദ്രനേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തു. വിഎസിനെതിരായ പിബി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും.

വിഎസിനെതിരെ നടപടി വേണ്ടെന്ന സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ളവരുടെ നിലപാട് ഒരുഭാഗത്ത്. അച്ചടക്കലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ ചെറുതെങ്കിലും നടപടി വേണമെന്ന പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ നിലപാട് മറുഭാഗത്ത്. സമവായത്തിലൂടെ പിബി കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണു നേതൃത്വത്തിന്റെ ലക്ഷ്യം.
കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങളുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. സ്വന്തമായി ഘടകമില്ലാത്ത വിഎസിനു സംസ്ഥാന സമിതിയിലെങ്കിലും അംഗത്വം നല്‍കാനുള്ള ധാരണയും കേന്ദ്രകമ്മിറ്റിയിലുണ്ടാകും. തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമതീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *