സിപിഎം അംഗത്തിന്റെ വോട്ട് അസാധു; പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരായ അവിശ്വാസം പാസായില്ല


പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തിനെതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പാസയില്ല. പ്രമേയത്തിനു സിപിഎം പിന്‍തുണ നല്‍കിയിരുന്നെങ്കിലും ഒരംഗത്തിന്റെ വോട്ട് അസാധുവായതിനാല്‍ പ്രമേയം പാസാക്കാനായില്ല. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനെതിരെയായിരുന്നു അവിശ്വാസ പ്രമേയം.


ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുള്ള വികസന, ക്ഷേമകാര്യ സ്ഥിരംസമിതികള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൂടി ഇന്നു പരിഗണിക്കും.സംസ്ഥാനത്തു ബി.ജെ.പി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്.
യു.ഡി.എഫ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് യു.ഡി.ഫ് യോഗം ചേര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.


പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും ബി.ജെ.പി അംഗങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് പരാതി നല്‍കിയതിനാല്‍ അടുത്തമാസം മൂന്നിന് ഉച്ചക്ക് രണ്ടിന് ചര്‍ച്ച നടത്താന്‍ നഗരകാര്യവകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ തീരുമാനിച്ചു.



Sharing is Caring