സിനിമാ ലോകത്തെ ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരന്‍


അവസരം കൊടുത്തു കൊണ്ട് നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇപ്പോഴും സിനിമയില്‍ നില നില്‍ക്കുന്നുണ്ടെന്ന് നടി ശ്രുതി ഹരിഹരന്‍.


പുതുതായി സിനിമയിലെത്തുന്ന നടിമാര്‍ക്കാണ് ഇത്തരത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും, നിര്‍മാതാക്കളും സിനിമാ സംവിധായകരും നടിമാരെ പ്രലോഭിക്കാറുണ്ടെന്നുമാണ് ശ്രുതിയുടെ വെളിപ്പെടുത്തല്‍.


കാസ്റ്റിങ് കൗച്ച് എന്നത് കഥയല്ല ഇപ്പോഴും നടക്കുന്ന കാര്യമാണ് ഇത്ര വലിയൊരു ക്രൈം നടന്നിട്ടും ‘വളരെ കുറച്ച് പരാതികള്‍ മാത്രമാണ് സിനിമാരംഗത്തു നിന്നും പൊലീസിന് ലഭിക്കുന്നത്. പലരും മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത ഇപ്പോഴും തുടരുകയാണ്.

ഒരു നടിയെ തിരഞ്ഞെടുക്കേണ്ടത് അഭിനയത്തിലോ നൃത്തത്തിലോ ഉളള അവളുടെ കഴിവ് പരിഗണിച്ചാണ് അല്ലാതെ മറ്റു രീതികള്‍ കൊണ്ടല്ല ശ്രുതി പറയുന്നു.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, സിനിമകളിലും ശ്രദ്ധ നേടിയ താരമാണ് ശ്രുതി. ദുല്‍ക്കര്‍ നായകനാകുന്ന സോലോയാണ് ശ്രുതിയുടെ ഏറ്റവും പുതിയ സിനിമ.



Sharing is Caring