സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി


പൊതുവെ താരങ്ങളോ താരങ്ങളുടെ മക്കളോ വിവാഹിതരാകാന്‍ പോകുകയാണെങ്കില്‍ ഒരാഴ്ച മുമ്ബ് തന്നെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയും.എന്നാല്‍ ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനും മലയാളത്തിന്റെ അഭിമാനവുമായ പ്രിയദര്‍ശന്റേയും നടി ലിസിയുടയേും മകന്‍ സിദ്ധാര്‍ഥിന്റെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല.


വളരെ സ്വകാര്യവും ലളിതവുമായ ചടങ്ങുകളാണ് സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ വിവാഹത്തിനുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നേരത്തെ പുറത്ത് വരാതിരുന്നതിനാല്‍ തന്നെ വൈകിട്ടോടെ സിദ്ധാര്‍ഥിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആരാധകരും അമ്ബരന്നു.


കല്യാണി പ്രിയദര്‍ശനെപ്പോലെ തന്നെ സിദ്ധാര്‍ഥും മാതാപിതാക്കളെപ്പോലെ തന്നെ സിനിമയുടെ ഭാഗമാണ്.

അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിനെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. ചെന്നൈയിലെ ഇവരുടെ പുതിയ ഫ്ലാറ്റില്‍ തീര്‍ത്തും ലളിതവും സ്വകാര്യവുമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍. വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം.



Sharing is Caring