സിംഗിള്‍ ഡോസ് കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ലൈറ്റിന് അടിയന്തര ഉപയോഗ അനുമതി

രാജ്യത്ത് സിംഗിള്‍ ഡോസ് കോവിഡ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നല്‍കി. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് ലൈറ്റ് ഒറ്റ ഡോസ് മാത്രം സ്വീകരിച്ചാല്‍ മതി. ഇതോടെ രാജ്യത്ത് അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ കോവിഡ് വാക്‌സീനായി സ്പുട്‌നിക് ലൈറ്റ്.

കഴിഞ്ഞ ആഴ്ചയാണ മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയ സപുട്‌നിക് വാക്‌സിന്് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്. കോവിഡിന്റെ വകഭേദമായ ഡെല്‍റ്റയ്‌ക്കെതിരെ വാക്‌സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *