സാക്കിര്‍ നായികിനെതിരേ എന്‍ഐഎ കുറ്റപത്രം

യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കി. അനധികൃത സ്വത്ത് സമ്പാദനവും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തിയെന്ന കേസിലാണ് നായികിനെതിരേ എന്‍ഐഎ അന്വേഷണം നടത്തുന്നത്.
മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നായികിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ധാക്കയിലുണ്ടായ തീവ്രവാദി ആക്രമണത്തിനു ശേഷം സാക്കിര്‍ നായിക് വിദേശത്താണ്. സാക്കിര്‍ നായികിന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തിന് പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ധാക്ക തീവ്രവാദാക്രമണ കേസിലെ പ്രതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് നായിക് ഇന്ത്യ വിട്ട് സൗദിയിലേക്ക് പോയത്.
നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമ വിരുദ്ധ സംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *