യോഗിയുടെ നാട്ടില്‍ വിദേശികള്‍ക്കും രക്ഷയില്ല


സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികള്‍ക്കു നേരെ ഉത്തര്‍ പ്രദേശിലെ ഫതേപൂരിലുണ്ടായ ആക്രമണത്തില്‍ കേന്ദ്ര മന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനവും സുഷമ സ്വരാജും കത്തെഴുതി. ഇന്ത്യന്‍ ടൂറിസത്തിനു തന്നെ അപമാനകരമാണ് ഇത്തരം സംഭവങ്ങളെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കത്തില്‍ പറയുന്നത്. പുതിയ ടൂറിസം പദ്ധതികള്‍ ലക്ഷ്യമിടുന്ന ഉത്തര്‍ പ്രദേശിന് ഇത്തരം സംഭവങ്ങള്‍ തിരിച്ചടിയാകുമെന്നും കണ്ണന്താനം കത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍്ട്ട് സമര്‍പ്പിക്ക്ണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സ്ുഷമ സ്വരാജ്യ യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് താജ്മഹല്‍ കാണാനെത്തിയ രണ്ട് വിദേശസഞ്ചാരികളെ ഒരുസംഘം അക്രമികള്‍ മര്‍ദ്ദിച്ചത്. ഫതേപൂര്‍ സിക്രിയിലാണ് സംഭവം. ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്ക് (24) സുഹൃത്തായ മാരി ഡ്രോക്സ്(24) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.




Sharing is Caring