സാംസങ് ഗാലക്‌സി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി

സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് മൊബൈല്‍ ഫോണ്‍ സാംസങ് ഗാലക്‌സി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി. സ്മാര്‍ട്ട് ഫോണുകളുടെ നിരയിലെ സമുന്നത മോഡലായ നോട്ട് 7 ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ്.

പുതിയ കര്‍വ്ഡ് ഡിസൈനില്‍ ഏറ്റവും ചെറിയ ബെസല്‍ വലുപ്പവുമായി എത്തുന്ന നോട്ട് 7 ഒരു കൈകൊണ്ടുതന്നെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ഒതുക്കമുള്ളതാണ്.

5.7 ഇഞ്ച് ക്യൂ.എച്ച്.ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ ഉപയോഗിക്കുന്ന നോട്ട് 7 വെള്ളത്തില്‍ 1.5 മീറ്റര്‍ അടിയില്‍ 30 മിനിറ്റ് വരെ വെള്ളം കടക്കാത്ത രീതിയില്‍ ഐ.പി 68 റേറ്റിങ്ങോടെയാണെത്തുന്നത്. ഇതിലുപയോഗിച്ചിട്ടുള്ള ഗൊറില്ലാ ഗ്ലാസ് 5 സമാന മോഡലുകളെ അപേക്ഷിച്ച് 30ശതമാനം കൂടുതല്‍ കരുത്തുള്ളതും 20 ശതമാനം കൂടുതല്‍ സ്‌ക്രാച്ച് റെസിസ്റ്റന്റുമാണ്.പരിഷ്‌കരിച്ച എസ് പെന്‍ ആണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. എയര്‍ കമാന്‍ഡ് ട്രാന്‍സലേറ്റ് സൗകര്യം 38 ഇന്‍പുട്ട് ഭാഷകള്‍ 71 ഔട്ട്പുട്ട് ഭാഷകളിലേക്ക് പരിഭാഷ നടത്താന്‍ സഹായിക്കുന്നു. വെള്ളം കടക്കാത്ത ഡിസൈന്‍ സവിശേഷതകള്‍ മൂലം മഴയത്ത് പോലും എസ് പെന്‍ ഉപയോഗിച്ച് നോട്ട് 7-ല്‍ കുറിപ്പുകളും ഡിസൈനുകളും തയ്യാറാക്കാം.

വര്‍ദ്ധിച്ച സുരക്ഷിതത്വത്തിനായി ബയോമെട്രിക് ഓതന്റിക്കേഷന് പുറമേ പുതിയ ഐറിസ് സ്‌കാനര്‍ ഈ മോഡലിലുണ്ട്. 64 ബിറ്റ് ഒക്റ്റകോര്‍ പ്രൊസസര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട് എന്നിവയുമായി എത്തുന്ന നോട്ട് 7-ല്‍ 12 എം.പി പിന്‍ കാമറയും, 5 എം.പി മുന്‍ കാമറയുമാണുള്ളത്.

തീരെ കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച ദൂശ്യങ്ങള്‍ തരുന്ന ഡ്യുവല്‍ പിക്‌സല്‍ ടെക്‌നോളജിയാണ് നോട്ട് 7 ഉപയോഗിക്കുന്നത്. വില 59,900 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *