സാംസങ്ങിന് വന്‍തുക പിഴ;3651 കോടി നഷ്ടപരിഹാരം ഐഫോണിന് നല്‍കണമെന്ന് കോടതി


നിയമവിരുദ്ധമായി ഐ ഫോണിന്റെ ചില ഫീച്ചറുകള്‍ പകര്‍ത്തിയതിന് സാംസങ്ങിന് വന്‍തുക പിഴ. 2011 ല്‍ ആരംഭിച്ച നിയമയുദ്ധത്തിനാണ് പുതിയ വിധിയിലൂടെ ഒരു വഴിത്തിരിവുണ്ടായിരിക്കുന്നത്. ആപ്പിളിന് 53.9 കോടി (ഏകദേശം 3651 കോടി രൂപ ) ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്.


ആപ്പിളിന്റെ ചില പേറ്റന്റ് അവകാശങ്ങള്‍ സാംസങ് ലംഘിച്ചതായി നേരത്തെ തന്നെ കോടതി സ്ഥിരീകരിച്ചതാണ്. അതേസമയം, നഷ്ടപരിഹാര തുകയുടെ പേരിലാണ് കേസ് ഇത്രയും നാള്‍ നീണ്ടു പോയത്.


സാംസങ് ഐഫോണിന്റെ സാങ്കേതിക വിദ്യ പകര്‍ത്തുകയും അവ സമാനമായ ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ലോകത്തെ മുന്‍നിര വില്‍പ്പനക്കാരായി സാംസങ് മാറില്ലായിരുന്നുവെന്ന് ആപ്പിള്‍ ആരോപിക്കുന്നു. ചോദിച്ച തുക മുഴുവന്‍ കിട്ടിയില്ലെങ്കിലും പുതിയ നഷ്ടപരിഹാരത്തുക ആപ്പിളിനെ സംബന്ധിച്ചിടത്തോളം വിജയമാണ്.



Sharing is Caring