ഡല്‍ഹിയില്‍ അഞ്ചാം ക്ലാസുകാരന്‍ സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. വിശാല്‍ (11) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് വിശാലും നാലു സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കുകൂടുകയും അടികൂടുകയും ചെയ്തത്.
ശനിയാഴ്ച കടുത്ത വയറുവേദനയേ തുടര്‍ന്ന് വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുറമേ മുറിവുകളില്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.














