സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റ്; സുപ്രീംകോടതി


നോട്ടുപ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. നോട്ടുമാറ്റവുമായി ബന്ധപ്പെട്ട് സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിവേചനം അംഗീകരിക്കാനാകില്ല. വ്യവസ്ഥകളോടെ സഹകരണബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നത് അനുവദിച്ചുകൂടേയെന്നും കോടതി ചോദിച്ചു. നോട്ട് നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ അനുവദിക്കാത്തതിന് എതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി നിരീക്ഷണം. കേരളത്തിന് പുറമെ, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹകരണബാങ്കുകളും സമര്‍പ്പിച്ച ഹര്‍ജി ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.നോട്ട് പരിഷ്‌കരണത്തെത്തുടര്‍ന്ന് ബാങ്കുകളിലും എടിഎമ്മുകളിലും ഒരാള്‍ക്ക് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ തുകയും പലയിടത്തും ലഭിക്കുന്നില്ലെന്ന് സഹകരണബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് പണം തിരിച്ചെടുക്കാന്‍ അനുവാദമില്ലാത്തത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring