ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണം”: പ്രധാനമന്ത്രിയോട് നടി ഗൗതമി


തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി രംഗത്ത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.“മുന്‍മുഖ്യമന്ത്രിയുടെ ആശുപത്രിപ്രവേശം, ചികിത്സ, സുഖംപ്രാപിക്കല്‍, പെട്ടെന്നുള്ള മരണം എന്നിവയെ സംബന്ധിച്ച് ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ കാണാന്‍ ആശുപത്രിയിലെത്തിയെങ്കിലും സന്ദര്‍ശനം അനുവദിച്ചില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും സ്‌നേഹനിധിയുമായ ജയലളിതയെ പോലൊരു നേതാവിന്റെ കാര്യത്തില്‍ എന്തിനായിരുന്നു ഇത്ര രഹസ്യസ്വഭാവം കാത്തു സൂക്ഷിച്ചത്. ജയലളിതയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചത് ഏത് അധികാരകേന്ദ്രമാണ്”. തന്റെ ബ്ലോഗില്‍ എഴുതിയ കത്തിലൂടെ ഗൗതമി ചോദിക്കുന്നു.




Sharing is Caring