സവര്‍ക്കര്‍ക്ക് അല്ല, ഗോഡ്‌സെക്കാണ് ഭാരത രത്‌ന നല്‍കേണ്ടത് ബി.ജെ.പിയെ പരിഹസിച്ച്‌ മനീഷ് തിവാരി

മുംബൈ: സവര്‍ക്കര്‍ക്ക് ഭാരത നല്‍കുമെന്ന് ബി.ജെ. പി തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സവര്‍ക്കറെയല്ല ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെയാണ് ഭാരതരത്‌ന നല്‍കി ആദരിക്കേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു.മഹരാഷ്ട്രയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന് വാഗ്ദാനം നല്‍കിയത്.

‘സവര്‍ക്കര്‍ക്കാണെ ബി.ജെ.പി സര്‍ക്കാര്‍ ഭാരത രത്‌ന നല്‍കുന്നത്. എന്തുകൊണ്ടത് ഗോഡ്‌സെക്ക് നല്‍കിക്കൂട. മഹാത്മാഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിലെ പ്രതിമാത്രമാണ് സവര്‍ക്കര്‍. അദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയും ചെയ്തു. നാഥൂറാം ഗോഡ്‌സെയാണ് ഗാന്ധിയുടെ ഘാതകന്‍.അദ്ദേഹത്തെയാണ് തൂക്കിലേറ്റിയത്. ഈ വര്‍ഷം നമ്മള്‍ ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തെ ഓര്‍മകളെ അപകീര്‍ത്തിപ്പെടുത്താനാണ് നിങ്ങള്‍ ഉദ്ദശിക്കുന്നതെങ്കില്‍ ഇതുമായി മുന്നോട്ടുപോവുക’ മനിഷ് തിവാരി ട്വീറ്റ് ചെയ്തു.

ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.’എല്ലാവര്‍ക്കും സവര്‍ക്കറുടെ ചരിത്രമറിയാം. അയാള്‍ ഗാന്ധിയെ കൊന്ന കേസില്‍ പ്രതിയാണ്. തെളിവുകളുടെ അഭാവത്തില്‍ മാത്രമാണ് അയാളെ വെറുതെ വിട്ടത്. ഇന്ന് സര്‍ക്കാര്‍ പറയുന്നു സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന്.അടുത്തത് ഗോഡ്‌സെക്ക് ആയിരിക്കുമോ എന്ന് എനിക്ക് ഭയമുണ്ട്. ‘ റാഷിദ് അല്‍വി പറഞ്ഞു.

സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍കര്‍ക്കൊപ്പാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നത്. സവര്‍ക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *