സല്‍മാന്‍ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു


ഹോളിവുഡ് ഹോട്ട് ബാച്ച്‌ലര്‍ സല്‍മാന്‍ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. സല്‍മാന്റെ കാമുകിയെന്ന പേരില്‍ ബോളിവുഡ് സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കിരയായ റൊമാനിയന്‍ ടി.വി താരം ഇയുലിയ വന്റുറുവാണ് നായിക. വന്റുറുവിന്റെ മാനേജര്‍ നടത്തിയ പ്രസ്താവനയാണ് വാര്‍ത്തകള്‍ക്കടിസ്ഥാനം.
സല്‍മാനുമായി വന്റുറയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നായിരുന്നു മാനേജറുടെ വെളിപ്പെടുത്തല്‍. അടുത്തവര്‍ഷം ഇരുവരും വിവാഹിതരാകുമെന്നും മാനേജര്‍ വെളിപ്പെടുത്തിയതായി റൊമാനിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.




Sharing is Caring