സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്‌ടോബര്‍ മുതല്‍ ബയോമെട്രിക്ക് അറ്റന്‍ഡന്‍സ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വരുന്ന ഒക്‌ടോബര്‍ മുതല്‍ ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്നലെ നടന്ന സ്‌റ്റാഫ് അസോസിയേഷന്‍ സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അഴിമതിക്കെതിരെ സ്‌റ്റാഫ് അസോസിയേഷനുകള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. നിലവിലെ നിയമനുസരിച്ച്‌ മാത്രമെ ജീവനക്കാരുടെ സ്ഥലം മാറ്റ നടപടികള്‍ നടക്കുകയുള്ളു. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട് പ്രത്യേക രീതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാര്‍ക്കിടയില്‍ അവബോധം ഉണര്‍ത്തേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു പ്രത്യേക കാലയളവില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *